നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്. സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ദിലീപിന്റ ഹര്‍ജി അടുത്ത മാസം ഒന്നാം തീയതി പരിഗണിക്കാനായി മാറ്റി.

കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ജനുവരി 22 നാണ് സുപ്രീംകോടതിയെ സമീപിച്ചത്. നടിയുടെ ദൃശ്യങ്ങളുണ്ടെന്നു പറയുന്ന മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ദിലീപിന് ദൃശ്യങ്ങള്‍ നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും നടിക്ക് സ്വതന്ത്രമായി മൊഴി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഭാര്യ, ആക്രമിക്കപ്പെട്ട നടി, അന്വേഷണ ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ക്കെതിരെ ദിലീപ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വിചാരണ വൈകിപ്പിക്കാനാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top