സംസ്ഥാനത്ത് ആകെ സമർപ്പിച്ചത് 303 നാമനിർദ്ദേശ പത്രികകൾ

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായി. 303 പത്രികകളാണ് ആകെ സമർപ്പിക്കപ്പെട്ടത്. വയനാട്ടിലും ആറ്റിങ്ങലിലും 23 പത്രികകൾ വീതമാണ് സമർപ്പിച്ചത്. ഏറ്റവും കുറവ് പത്രികകൾ ഇടുക്കിയിലാണ്. ഒമ്പത് പത്രികകളാണ് ഇടുക്കിയിൽ സമർപ്പിച്ചത്. ആന്റോ ആന്റണി,പി സി തോമസ്, സുരേഷ് ഗോപി എന്നിവരുൾപ്പെടെ ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

ഇന്നുമാത്രം സമർപ്പിക്കപ്പെട്ടത് 149 പത്രികകളാണ്. കാസർഗോഡ്-11, കണ്ണൂർ-17, വടകര-15, കോഴിക്കോട്-19, മലപ്പുറം-14, പൊന്നാനി-18, പാലക്കാട്-13, ആലത്തൂർ-10, തൃശൂർ-13, ചാലക്കുടി-16, എറണാകുളം-18, കോട്ടയം-15, ആലപ്പുഴ-14, മാവേലിക്കര-12, പത്തനംതിട്ട-11, കൊല്ലം-12, തിരുവനന്തപുരം-20 എന്നിങ്ങനെയാണ് പത്രികകളുടെ എണ്ണം. കഴിഞ്ഞ മാസം 28നാണ് നാമ നിർദേശ പത്രികാ സമർപ്പണം തുടങ്ങിയത്. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top