വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കേണ്ട; കൊടും ചൂടില്‍ അഭിഭാഷകര്‍ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്

സംസ്ഥാനത്ത് ചൂട് കനക്കവേ അഭിഭാഷകര്‍ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കേണ്ടെന്ന് കോടതി ഉത്തരവിട്ടു. അതേസമയം ഹൈക്കോടതിയില്‍ ഗൗണ്‍ ധരിക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.

ചൂടുകാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് കോടതിമുറിയില്‍ നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജെ എം ദീപക് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ചൂട് കണക്കിലെടുത്ത് വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കനത്ത ചൂടില്‍ നാട് ചൂട്ടുപൊള്ളുമ്പോള്‍ അഭിഭാഷകര്‍ കോടതികളില്‍ കറുത്ത ഗൗണ്‍ ധരിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഷാജി പി ചാലിയുടേതാണ് ഉത്തരവ്. വിചാരണ കോടതികള്‍ക്ക് മാത്രമാണ് ഉത്തരവ് ബാധകം. എന്നാല്‍ ഹൈക്കോടതിയില്‍ ഗൗണ്‍ നിര്‍ബന്ധമാണ്. ഹൈക്കോടതിയില്‍ എല്ലാ കോടതിമുറിയിലും എയര്‍ കണ്ടീഷനിംഗ് സംവിധാനമുള്ളതിനാലാണിത്.

നേരത്തെ ചൂട് മൂലം ഗൗണ്‍ ധരിക്കാതെ കോടതിയിലെത്തിയ അഡ്വക്കേറ്റ് ജെ എം ദീപകിന്റെ വാദം കേള്‍ക്കാന്‍ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് ദീപക് ഹൈക്കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top