തനിക്കെതിരെ സിപിഐഎമ്മിന്റെ ഗൂഢാലോചന; കോഴയാരോപണത്തില്‍ പൊട്ടിക്കരഞ്ഞ് എം കെ രാഘവന്‍

കോഴയാരോപണത്തില്‍ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍. തനിക്കെതിരെ ഉന്നയിക്കപ്പെട്ട കോഴ ആരോപണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് രാഘവന്‍ പറഞ്ഞു. അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെട്ടതായി പുറത്തുവന്ന റിപ്പോര്‍ട്ട് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്ന് രാഘവന്‍ പറഞ്ഞു. തന്റെ പൊതുപ്രവര്‍ത്തനത്തെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും ആര്‍ക്കുവേണമെങ്കിലും അന്വേഷിക്കാം. കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നതിനിടെയാണ് രാഘവന്‍ പൊട്ടിക്കരഞ്ഞത്.

Read more: കോഴ ആവശ്യപ്പെടുന്ന വീഡിയോ; ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്ന് എം.കെ രാഘവന്‍

തന്റെ സമ്പാദ്യം എന്താണെന്നും ബാങ്ക് ബാലന്‍സ് എത്രയാണെന്നും ആര്‍ക്കുവേണമെങ്കിലും അന്വേഷിക്കാം. തനിക്കെതിരായി ഉയര്‍ന്ന ആരോപണത്തിനു പിന്നില്‍ സിപിഐഎമ്മാണ്. ഇത്തരമൊരു വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ സിപിഐഎമ്മിന്റെ ഓണ്‍ലൈന്‍ വിഭാഗം അത് വന്‍തോതില്‍ പ്രചരിപ്പിക്കുകയായിരുന്നു. ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത വ്യക്തഹത്യ മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ടിവി 9 ചാനല്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കോഴിക്കോട് ഹോട്ടല്‍ സംരംഭം തുടങ്ങുന്നതിനായി സ്ഥലം ലഭ്യമാക്കി നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് രാഘവന്‍ അഞ്ച് കോടി ആവശ്യപ്പെടുന്നതായാണ് ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top