Advertisement

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തി നാമനിർദ്ദേശപത്രിക സമർപ്പിക്കും

April 4, 2019
Google News 1 minute Read

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തി നാമനിർദ്ദേശപത്രിക സമർപ്പിക്കും. പത്തേലകാലോടെ പത്രികാ സമർപ്പണം നടക്കും. ജില്ലാ വരണാധികാരിയായ കളക്ടർക്ക് മുൻപാകെയാണ് രാഹുൽ പത്രിക നൽകുക. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിൽ എത്തും.

ദേശിയ മാധ്യമങ്ങൾ എറെ കാത്തിരിക്കുന്നത് അദ്ദേഹം സമർപ്പിക്കുന്ന സ്വത്ത് വിവരങ്ങളാണ്. രാഹുൽ ഗാന്ധി നിരവധി ക്രമവിരുദ്ധ ധനാഗമമാർഗ്ഗങ്ങളിലൂടെ സ്വത്ത് സമ്പാദനം നടത്തുകയും വസ്തുവകകൾ വാങ്ങികൂട്ടുകയും ചെയ്തുവെന്ന് ബി.ജെ.പി അടുത്ത ദിവസങ്ങളിൽ ആരോപണം ശക്തമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സത്യവാങ്മൂലത്തിൽ അസാധാരണമായ സ്വത്ത് വർധനവ് ഉണ്ടായാലും ഇല്ലെങ്കിലും അത് വരും ദിവസ്സങ്ങളിൽ വലിയ ചർച്ചയാകും.

2014 ൽ രാഹുൽ ഗാന്ധി അമേത്തിയിൽ നാമനിർദ്ദേശപത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ് മൂലത്തിന്റെ പകർപ്പനുസരിച്ച് അഞ്ച് വർഷം മുൻപുള്ള പ്രഖ്യാപിത ആസ്തി 9 കോടി 40 ലക്ഷത്തി 549 രൂപയാണ്. 2009 ൽ 2 കോടി മുപ്പത് ലക്ഷം ആയിരുന്ന പ്രഖ്യാപിത ആസ്ഥിതി ആണ് 7 കോടിയോളം വർധിച്ചത്. ‘2 ജി സ്‌പെക്ട്രം കുംഭകോണക്കേസിൽ ആക്ഷേപ വിധേയരായ യുണീടെക്കിൽ നിന്നും രാഹുൽ ഗാന്ധി കോടികൾ കൈപറ്റിയെന്നയിരുന്നു കഴിഞ്ഞ ദിവസ്സത്തെ ബി.ജെ.പി യുടെ ആരോപണം. നാഷണൽ സ്‌പോട്ട് എക്‌സ്‌ചേഞ്ച് കുംഭകോണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ജിഗ്‌നേഷ് ഷായും ആയുള്ള രാഹുൽഗാന്ധിയ്ക്കും പ്രിയങ്കാ ഗാന്ധിയ്ക്കും സാമ്പത്തിക ഇടപാടുണ്ടെന്നും ബി.ജെ.പിയുടെ പുതിയ വിമർശനം. ന്യൂദൽഹിയിലെ മെഹ്‌റൗളിയിലുള്ള ഫാം ഹൗസ് ഇയ്യാൾക്ക് പാട്ടത്തിന് നൽകിയെന്നാണ് ആരോപണം. വസ്തുവിന്റെ മൂല്യം തെറ്റായ് വിവരിച്ച് മൂല്യത്തോളം ഉള്ള പണം വാടക ഇനത്തിൽ ഒരോമാസവും സ്വീകരിയ്ക്കുന്നു. 2013ൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കുംഭകോണം അന്വേഷണം നടക്കുന്ന സമയത്താണ് ഈ ഇടപാട് നടന്നത് എന്നാണ് ബി.ജെ.പി യുടെ ആക്ഷെപം. ഇതിനെല്ലാം ഉള്ള മറുപടി കൂടിയാകും ഇന്ന് രാഹുൽ ഗാന്ധി സമർപ്പിയ്ക്കുന്ന സ്വത്ത് വിവരങ്ങൾ. അസാധാരണം എന്ന് തോന്നിയ്ക്കുന്ന എതെങ്കിലും വർധനവ് സ്വത്തുക്കളിൽ ഉണ്ടെങ്കിൽ അത് വരും ദിവസ്സങ്ങളിൽ ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് ആയുധമാകും. എതെങ്കിലും വിവരങ്ങൾ സത്യവാങ്ങ്മൂലത്തിൽ ഇടം പിടിച്ചില്ലെങ്കിലും വലിയ വിവാദങ്ങളിലെയ്ക്കാകും അതും നീങ്ങുക. 2014 വരെ 300 ശതമാനമായിരുന്നു രാഹുൽ ഗാന്ധിയുടെ ആസ്തി വർധനവിന്റെ തോത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here