‘രാഹുൽ ​ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിൽ ബിജെപിയെ തടയുന്നതിന്’; ഉമ്മൻ ചാണ്ടി

ummanchandi

രാഹുൽ ​ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായത് ദക്ഷിണേന്ത്യയിൽ ബിജെപിയെ തടയുന്നതിന്റെ ഭാ​ഗമായെന്ന് ഉമ്മൻ ചാണ്ടി. അമേഠിയിൽ രാഹുൽ ​ഗാന്ധി മത്സരിക്കുന്നത് ബിജെപിക്കെതിരായാണ് . സിപിഎമ്മിനെതിരായ രാഷ്ട്രീയ ആരോപണം ഉണ്ടാകും. എന്നാൽ, വ്യക്തിപരമായ അധിക്ഷേപം നടത്തില്ലെന്നാണ് രാഹുൽ പറഞ്ഞതായി ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

”എൻ കെ പ്രേമചന്ദ്രനെതിരായ പരാമർശത്തിൽ അഞ്ചു വർഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഉറച്ചു നിൽക്കുകയാണ്. ഇത് ശരിയായ നിലപാടാണോ, എൻ കെ പ്രേമചന്ദ്രന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ ആർക്കുമാകില്ല. എം കെ രാഘവനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥയും പുറത്തു വരട്ടെ ആരോപണമുന്നയിച്ചവർ തന്നെ അത് തെളിയിക്കട്ടെ എന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു”.

”തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമായി വിറളിപൂണ്ട് കള്ള പ്രചാരണങ്ങൾ നടത്തിയാൽ അത് ജനം അംഗീകരിക്കില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ഇടതു മുന്നണിക്ക് അനുകൂല സാഹചര്യമായിരുന്നു. എന്നിട്ടും എന്തിന് പ്രേമചന്ദ്രനെ ഇടതു മുന്നണി ഭയക്കുന്നു” എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു”. പ്രളയത്തെ സംബന്ധിച്ച് അമിക്കസ് ക്യൂറി റിപ്പോർട്ട് മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഉമ്മൻചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top