വിപണി കീഴടക്കി ടാറ്റ ഹാരിയർ; കഴിഞ്ഞ മാസം വിറ്റഴിഞ്ഞത് 2492 യൂണിറ്റ് വാഹനങ്ങൾ

ടാറ്റയുടെ എസ്യുവി ശ്രേണി വാഹനം ടാറ്റ ഹാരിയർ വിപണി കീഴടക്കുന്നു. കഴിഞ്ഞ ഒരു മാസം കൊണ്ട് വിറ്റഴിഞ്ഞത് 2492 യൂണിറ്റ് വാഹനങ്ങൾ. 2019 മാര്‍ച്ച് മാസത്തെ വില്‍പനയില്‍ മുഖ്യ എതിരാളികളായ ജീപ്പ് കോംപസ്, മഹീന്ദ്ര എക്‌സ്.യു.വി 500 മോഡലുകളെ പിന്നിലാക്കിയാണ് ഹാരിയർ വിപണിയിൽ കുതിക്കുന്നത്.
ഈ വര്‍ഷം ജനുവരിയിൽ വിപണിയിലെത്തിയ ഹാരിയർ ഈ കുറഞ്ഞ കാലയളവുകൊണ്ട് വലിയ നേട്ടമാണ് വിപണിയിൽ ഉണ്ടാക്കിയിരിക്കുന്നത്. ലാന്‍ഡ് റോവര്‍ കാറുകളുടേതിന് സമാനമായ രൂപ കൽപ്പനയും സെഗ്‌മെന്റിലെ കുറഞ്ഞ വിലയില്‍ പുത്തന്‍ ഫീച്ചേഴ്‌സുമാണ് ഹാരിയറിന് വിപണിയിൽ നേട്ടമുണ്ടാക്കി കൊടുത്തത്. ലാന്‍ഡ് റോവര്‍ ഡി8 ആര്‍ക്കിടെക്ച്ചറില്‍ ടാറ്റയുടെ പുതിയ ഓമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയർ നിർമ്മിച്ചിട്ടുള്ളത്.
ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് കരുത്തേകുന്നത്. 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ് നിർമ്മിച്ചിട്ടുള്ളത്. 16.7 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന വാനത്തിന് . 12.69 ലക്ഷം മുതല്‍ 16.25 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here