ഐപിഎൽ കോഴവിവാദം; ശ്രീശാന്തിൻ്റെ വിലക്ക് ഓംബുഡ്സ്മാൻ പുനപരിശോധിക്കും

2013 ഐപിഎൽ കോഴവിവാദവുമായി ബന്ധപ്പെട്ട ശ്രീശാന്തിൻ്റെ വിലക്ക് ബിസിസിഐ ഓംബുഡ്സ്മാൻ പുനപരിശോധിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ വിലക്കിനെപ്പറ്റി പഠിക്കാനും പകരം ശിക്ഷാവിധി നിശ്ചയിച്ച് റിപ്പോർട്ട് സമർപ്പിക്കാനുമാണ് ബിസിസിഐ ഓംബുഡ്സ്മാൻ ജസ്റ്റിസ് ഡികെ ജെയിനിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീശാന്തിൻ്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ബിസിസിഐ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ വിധി. ശ്രീശാന്തിൻ്റെ കേസ് കൈകാര്യം ചെയ്തു കൊണ്ടിരുന്ന ബിസിസിഐ അച്ചടക്ക കമ്മറ്റി ഇപ്പോൾ നിലവിലില്ലെന്നും അതു കൊണ്ട് തന്നെ വിധി പുനപരിശോധിക്കണമെന്നുമായിരുന്നു ബിസിസിഐയുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top