ഗായകൻ മഖ്ബൂൽ മൻസൂർ സംവിധായകനാകുന്നു; വ്യത്യസ്തമായി ചിത്രത്തിന്റെ പേര്

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ ‘മുക്കത്തെ പെണ്ണേ’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ മഖ്ബൂൽ മൻസൂർ സംവിധായകനാകുന്നു. വളരെ വ്യത്യസ്തമായൊരു പേരാണ് തന്റെ ആദ്യ ചിത്രത്തിന് മഖ്ബുൽ നൽകിയിരിക്കുന്നത്. ‘വള വള’ എന്നാണ് ചിത്രത്തിന്റെ പേര്. പേര് പോലെ തന്നെ വ്യത്യസ്തമാണ് ചിത്രത്തിന്റെ പ്രമേയമെന്നും അണിയറപ്രവർത്തകർ പറയുന്നു.
മഖ്ബൂലിന്റെ ആദ്യ സംവിധാന സംരംഭമായ ‘വള വള’യുടെ ചിത്രീകരണം ഈ മാസം 20ന് കൊച്ചിയിൽ ആരംഭിക്കും. സാം ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമാണം നൈബർഹുഡ് എന്റർടെയ്ൻമെന്റ്‌സാണ്.
Read Also : പി എം നരേന്ദ്രമോദി സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാനാകില്ല : സുപ്രീംകോടതി
എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ ‘മുക്കത്തെ പെണ്ണേ..’ എന്ന ഗാനത്തിലൂടെയാണ് മഖ്ബൂൽ ശ്രദ്ധനേടുന്നത്. ഗാനം രചിച്ചതും ആലപിച്ചതും മഖ്ബൂൽ തന്നെ. ഇതുകൂടാതെ ലോർഡ് ലിവിങ്സ്റ്റൺ ഏഴായിരം കണ്ടി, ചാർലി എന്നീ ചിത്രങ്ങൾക്കായും ഇദ്ദേഹം പാട്ടെഴുതിയതിട്ടുണ്ട്. ജംമ്‌നാ പ്യാരി, സലാല മൊബൈൽസ് തുടങ്ങിയ ചിത്രങ്ങളിൽ ഗായകനുമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here