Advertisement

നമോ ടി.വി ചാനലിന്മേൽ അവ്യക്തത; ഉപഗ്രഹ ചാനൽ അല്ലെന്ന് സേവന ദാതാക്കൾ

April 5, 2019
Google News 0 minutes Read

ഹിന്ദി വാർത്താ ഉപഗ്രഹ ചാനൽ എന്ന പേരിൽ സേവനം ആരംഭിച്ച നമോ ചാനലിന്മേലുള്ള അവ്യക്തത തുടരുന്നു. നമോ ടി.വി ഹിന്ദി വാർത്താ ഉപഗ്രഹ ചാനൽ അല്ലെന്ന് സേവനാ ദാതാക്കൾ. തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനു ശേഷം മാർച്ച് 31നാണ് ചാനൽ നിലവിൽ വരുന്നത്. നിലവിൽ മുഴുവൻ സമയം ടെലിവിഷൻ ചാനൽ അല്ലെന്നും പരസ്യ പ്ലാറ്റ്ഫോം ആണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ നൽകിയ പരാതിയെത്തുടർന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ ചാനലിനെതിര അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ലോക്സഭാ തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു ശേഷം മാർച്ച് 31 നാണ് നമോ ചാനൽ സംപ്രേക്ഷണം ആരംഭിച്ചത്. കേബിൾ, ഡി റ്റിച്ച്, പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്ന ചാനലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരെഞ്ഞെടുപ്പ് റാലി അടക്കം ബി ജെ പിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ചാനലിൽ സംപ്രക്ഷേപണം ചെയ്യുന്നത്. മുഴുവൻ സമയം ടെലിവിഷൻ ചാനൽ അല്ലെന്നും പരസ്യ പ്ലാറ്റ്ഫോം ആണെന്നുമാണ് വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് നമോ ടി.വി ഹിന്ദി വാർത്താ ചാനൽ ആണെന്ന ആദ്യ നിലപാട് സേവനദാതാക്കൾ തിരുത്തിയത്. മാത്രമല്ല, ബി.ജെപി നൽകുന്ന ഇന്റർനെറ്റ് ഫീഡ് ഉപയോഗിച്ചാണ് ടാറ്റാ സ് കൈ ചാനൽ പ്രക്ഷേപണം ചെയ്യുന്നതെന്നും സി.ഇ.ഒ ഹരിത് നാഗ്പാൽ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമേ ചാനൽ വേണ്ടന്ന് വെയ്ക്കാൻ ഉപഭോക്താവിന് അവകാശം ഇല്ലെന്നും സി.ഇ.ഒ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here