Advertisement

പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

April 5, 2019
Google News 1 minute Read

പട്ടാമ്പി നഗരസഭയിലെ 17 അംഗങ്ങളെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അയോ​ഗ്യരാക്കിയ 27 പേരിൽ 17 പേർ സമർപ്പിച്ച ഹർജിന്മേൽ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 143 എ പ്രകാരം സിശ്ചിത സമയ പരിധിയ്ക്കുള്ളിൽ ആസ്തി ബാദ്ധ്യത വിവരം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിലാണ് കമ്മീഷൻ നടപടി കെെക്കൊണ്ടത്.

2015 നവംബർ 12ന് മുൻസിപ്പൽ കൗൺസിലർമാരായി ചുമതലയേറ്റ ഇവർ 30 മാസത്തിനുള്ളിൽ നിശ്ചിത ഫോറത്തിൽ ആസ്തി ബാദ്ധ്യതാ വിവരങ്ങൾ കൊച്ചിയിലെ അർബൻ അഫയേഴ്സ് മേഖല ജോയിന്റ് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതുണ്ട് എന്നാൽ ഇത് സമർപ്പിക്കാത്തതിനെത്തുടർന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ അയോ​ഗ്യരാക്കിയത്. 28 അംഗ നഗരസഭയിലെ 17 പേരാണ് അയോ​ഗ്യരാക്കപ്പെട്ടവരിലുള്ളത്. ഇതില്‍ ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here