രാഹുല്‍ പാപ്പരായനേതൃത്വത്തിന്റെ നേതാവെന്ന് എസ് ആര്‍ പി; രാഹുല്‍ സൗഭാഗ്യമെന്ന് രമേശ് ചെന്നിത്തല

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും പരസ്പരം പഴിചാരിയും കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ കോഴയാരോപണത്തില്‍ പ്രതികരിച്ചും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം രാമചന്ദ്രന്‍പിള്ളയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഇരുവരുടേയും പ്രതികരണങ്ങളിലേക്ക്.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് എസ് രാമചന്ദ്രന്‍പിള്ള
രാഹുല്‍ പാപ്പരായനേതൃത്വത്തിന്റെ നേതാവ്. കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസംഗം രാഷ്ട്രീയപാപ്പരത്തമാണ്. രാഹുല്‍ഗാന്ധിയെ പരാജയപ്പെടുത്തുക തന്നെചെയ്യും. സിപിഐഎമ്മിനെതിരെ മത്സരിക്കുകയും സിപിഐഎമ്മിനെതിരെ പ്രചാരണം നടത്തരുതെന്ന് പറയുകയുമാണ് രാഹുല്‍ ഗാന്ധി ചെയ്തത്. അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് അതില്‍ നിന്നും വ്യക്തമാണ്.
കോണ്‍ഗ്രസിനെതിരെ വിമര്‍ശനം
കോണ്‍ഗ്രസ് അഖിലേന്ത്യ അടിസ്ഥാനത്തില്‍ മതനിരപേക്ഷത കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ് ഉള്‍പ്പെട മതനിരപേക്ഷ ഐക്യം കോണ്‍ഗ്രസ് തകര്‍ത്തു. ബിജെപിക്കെതിരായ മതനിരപേക്ഷ ശക്തികളുടെ ഏകോപനത്തെ സഹായിക്കുന്ന നടപടിയല്ല കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അങ്ങേയറ്റം പാപ്പരായ രാഷ്ട്രീയ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചു വരുന്നത്.
എം കെ രാഘവനെതിരായ കോഴയാരോപണം
എം കെ രാഘവനെതിരായ ആരോപണത്തില്‍ സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പരാതിയില്‍ രാഘവനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ല. എംപിമാരെ മുന്‍നിര്‍ത്തിയാണ് അവര്‍ വിവരങ്ങള്‍ തേടിയത്. അതില്‍ ഒരാള്‍ മാത്രമാണ് രാഘവന്‍. അദ്ദേഹം തുറങ്കിലാക്കപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം.
രാഹല്‍ ഗാന്ധിയെക്കുറിച്ച് രമേശ് ചെന്നിത്തല
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം കേരളത്തിന്റെ സൗഭാഗ്യം. മോദിയെ താഴെയിറക്കാന്‍ രാഹുലിന് മാത്രമേ സാധിക്കൂ. തെക്കേ ഇന്ത്യയും വടക്കേ ഇന്ത്യയും എന്ന് വേര്‍തിരിച്ച് ഇന്ത്യയെ മോദി വിഭജിച്ചു. കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനാണ് മുന്‍ഗണന കൊടുത്തിരിക്കുന്നത്. ഇന്ത്യക്ക് പ്രത്യാശ നല്‍കുന്ന മാനിഫെസ്റ്റോ ആണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്.
സിപിഐഎമ്മിനെതിരെ
മുഖ്യമന്ത്രിക്ക് വിറളി പിടിച്ചതു കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ മാന്യത കൊണ്ടാണ് നിങ്ങള്‍ക്ക് എതിരെ പറയാത്തത്. അല്ലാതെ നിങ്ങളെ പേടിച്ചിട്ടല്ല. രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങള്‍ മറുപടി പറയും. സീതാറാം യെച്ചൂരിയോട് പോലും നീതി കാണിക്കാത്ത പ്രസ്ഥാനമാണ് സിപിഐഎം.
മതേതര ജനാധിപത്യ മുന്നണിയെ തകര്‍ത്തത് കേരളത്തിലെ സിപിഎമ്മാണ്. കേരളത്തില്‍ സിപിഐഎം കോണ്‍ഗ്രസിന്റെ ശത്രു തന്നെയാണ്. സിപിഐഎമ്മിനെ കോണ്‍ഗ്രസ് നിലം പരിശാക്കും. കേന്ദ്ര സര്‍ക്കാരിനെപ്പോലെ സംസ്ഥാന സര്‍ക്കാരും ജനവിരുദ്ധമാണ്.
എം കെ രാഘവനെതിരായ ആരോപണം
എം കെ രാഘവനെതിരായ ആരോപണം കെട്ടുകഥ. ഇനിയും അത്തരത്തില്‍ കെട്ടുകഥകള്‍ വരാനുണ്ട്. അത് കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ല.
പരസ്പരം പഴി ചാരിയും ആഞ്ഞടിച്ചും കളം നിറഞ്ഞ് നേതാക്കള്‍. നേതാക്കളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും അടങ്ങുന്ന പുതിയ തെരഞ്ഞെടുപ്പ് പംക്തി- തെരഞ്ഞെടുപ്പ് വാക്ക്‌പോര്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here