പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി കിഫ്ബി; കടപ്പത്രത്തിലെ കമ്പനി കാനഡ സർക്കാരിന്റേത്; ലാവ്‌ലിനുമായി ബന്ധമില്ല : കിഫ്ബി

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി കിഫ്ബി. കടപ്പത്രത്തിലെ കമ്പനി കാനഡ സർക്കാരിന്റേതാണെന്നും ലാവ്‌ലിനുമായി ബന്ധമില്ലെന്നും കിഫ്ബി അറിയിച്ചു. ആരോപണങ്ങൾ വിദേശ നിക്ഷേപത്തെ ബാധിക്കുമെന്നും കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പറഞ്ഞു .

കേരള സർക്കാരിന്റെ കിഫ്ബിയുടെ മസാല ബോണ്ടിൽ വൻ അഴിമതി നടന്നതായി നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എസ്എൻസി ലാവ്ലിൻ കമ്പനിയുമായി ബന്ധമുള്ള സിഡിപി ക്യം കനേഡിയൻ കമ്പനിക്കാണ് കിഫ്ബി മസാല ബോണ്ട് വിറ്റത്. എസ്എൻസി ലാവ്നിൽ ഈ കമ്പനിക്ക് 20% ഷെയറാണ് ഉള്ളത്. 9.8% കൊള്ള പലിശയ്ക്കാണ് സർക്കർ ഈ മസാല ബോണ്ടുകൾ നൽകുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Read Also : കിഫ്ബി മസാല ബോണ്ടില്‍ അഴിമതി; ബോണ്ട് വിവരങ്ങള്‍ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല

ലാവ്ലിൻ കമ്പനിയുമായി പിണറായി വിജയന് ഉള്ള ബന്ധം കൊണ്ടാണ് ബോണ്ടുകൾ ഈ കമ്പനിക്ക് നൽകിയത്. ഇതിൽ വലിയ അഴിമതി ഉണ്ട്. ബോണ്ട് വിറ്റഴിച്ചതിന്റെ എല്ലാ വിവരങ്ങളും സർക്കാർ പുറത്ത് വിടണം. സർക്കാർ ഇതിന് മറുപടി പറയണം. ഇതുമായി ബന്ധപെട്ട ഉള്ളുകളികൾ ഇനിയും പുറത്ത് കൊണ്ട് വരും. എങ്ങനെ ബോണ്ടു വാങ്ങി, എവിടെ വച്ചാണ് ചർച്ച നടത്തി തുടങ്ങി പൂർണ്ണ വിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്നും ചെന്നിത്തല പറഞ്ഞു.

Read Also : കിഫ്ബിയിൽ കേരളത്തിന് ചരിത്ര നേട്ടം; മസാല ബോണ്ട് വഴി സംസ്ഥാനം സമാഹരിച്ചത് 2150 കോടി രൂപ

ക്ഷേമ പെൻഷന്റെ കാര്യത്തിൽ ദേവസ്വം മന്ത്രി പറഞ്ഞത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ്. ഒരു മന്ത്രി ഇങ്ങനെ പറയുന്നത് ജനങ്ങളെ ഭയപെടുത്താനാണ്. ഈക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷന് പരാതി കൊടുക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഫ്ബി വിജയിക്കുമെന്ന് തിരിച്ചറിഞ്ഞതാണ് ആരോപണത്തിന് കാരണമെന്നും ലാവ്‌ലിൻ കമ്പനിക്ക് ഇതുമായി ബന്ധമില്ലെന്നും നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top