എംകെ രാഘവനെതിരായ കോഴ ആരോപണം; കളക്ടർ റിപ്പോർട്ട് നൽകി

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവനെതിരേ ഉയർന്ന കോഴ ആരോപണവുമായി ബന്ധപ്പെട്ടു കോഴിക്കോട് ജില്ലാ കളക്ടർ, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി. വീഡിയോയിലെ ശബ്ദം രാഘവന്റേതാണോയെന്ന് ഉറപ്പാക്കണമെങ്കിൽ സാങ്കേതിക പരിശോധനയ്ക്കു പുറമേ ഫൊറൻസിക് പരിശോധനയും വേണ്ടിവരുമെന്നാണ് കളക്ടറുടെ റിപ്പോർട്ടിലുള്ളതെന്നാണ് സൂചന.
നേരത്തെ രാഘവനെതിരായ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കുന്നതിന് ശാസ്ത്രീയ പരിശോധന വേണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ റിപ്പോർട്ട് നൽകിയിരുന്നുവെന്ന് സൂചനയുണ്ട്. വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നാണു കഴിഞ്ഞ ദിവസം ഡിജിപിയുടെ റിപ്പോർട്ടിലും പറഞ്ഞിരുന്നത്.
വീഡിയോയിലെ ശബ്ദം എം.കെ.രാഘവന്റേതു തന്നെയാണെന്ന് ഉറപ്പാക്കാൻ സാങ്കേതിക പരിശോധനക്കൊപ്പം ഫൊറൻസിക് പരിശോധനയും ആവശ്യമാണ്. പല രീതിയിലും ദൃശ്യ, ശബ്ദ തെളിവുകൾ എന്ന് അവകാശപ്പെടുന്നവയിൽ കൃത്രിമങ്ങൾ നടക്കുന്നതിനാൽ വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടി ഉണ്ടാവുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here