‘അയ്യപ്പൻ ഒരു വികാരമാണെങ്കിൽ ഇന്ത്യയാകെ അലയടിച്ചിരിക്കും’; ശബരിമല വിഷയവുമായി സുരേഷ് ഗോപിയുടെ പ്രചാരണം

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും എംപിയുമായ സുരേഷ് ഗോപി. അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ വോട്ട് അപേക്ഷിച്ചു കൊണ്ടിരിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എൻഡിഎ  തൃശൂർ മണ്ഡലം കൺവെൻഷനിലായിരുന്നു സ്ഥാനാർത്ഥിയായ സുരേഷ്ഗോപിയുടെ പരാമർശം.

Read Also; ‘പതിനഞ്ച് ലക്ഷം മോദി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്നാണോ കരുതിയത്’; സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമാകുന്നു; വീഡിയോ

ശബരിമല വിഷയം താൻ പ്രചാരണായുധമാക്കില്ലെന്ന് കൺവെൻഷനിൽ പറഞ്ഞ സുരേഷ് ഗോപി കേരളത്തിലെ കുടുംബങ്ങളിലെ ചർച്ച ഇതാണെന്നും കൂട്ടിച്ചേർത്തു.തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എൻഡിഎ യുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ ബി ജെ പി ദേശീയജനറൽ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്തു. കൺവെൻഷന് മുന്നോടിയായി തൃശൂർനഗരത്തിൽ സുരേഷ് ഗോപിയുടെ റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top