Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (06-04-2019)

April 6, 2019
0 minutes Read

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി കിഫ്ബി; കടപ്പത്രത്തിലെ കമ്പനി കാനഡ സർക്കാരിന്റേത്; ലാവ്‌ലിനുമായി ബന്ധമില്ല : കിഫ്ബി

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തള്ളി കിഫ്ബി. കടപ്പത്രത്തിലെ കമ്പനി കാനഡ സർക്കാരിന്റേതാണെന്നും ലാവ്‌ലിനുമായി ബന്ധമില്ലെന്നും കിഫ്ബി അറിയിച്ചു. ആരോപണങ്ങൾ വിദേശ നിക്ഷേപത്തെ ബാധിക്കുമെന്നും കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പറഞ്ഞു .

തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ മരണം; മരണകാരണം തലയ്‌ക്കേറ്റ പരിക്ക്; ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകൾ; പോസ്റ്റുമാർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്

തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. തലയോട്ടിക്ക് മുന്നിലും പിന്നിലും, ഇരുഭാഗങ്ങളിലും ക്ഷതമേറ്റെന്നാണ് കണ്ടെത്തൽ. കുട്ടിയുടെ വാരിയെല്ലിനും പൊട്ടലേറ്റിരുന്നു. വീഴ്ചയിൽ സംഭവിക്കാവുന്നതിനേക്കാൾ ഗുരുതരമായ പരിക്കുകൾ തലയ്ക്കേറ്റിരുന്നതായാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്.

കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ അവിശുദ്ധ ബന്ധം; വിവാദ പരാമര്‍ശവുമായി വീണ്ടും യോഗി ആദിത്യനാഥ്

കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസും മുസ്ലീംലീഗും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ സൂചനയാണെന്ന് ആദിത്യനാഥ് പറഞ്ഞു. കോണ്‍ഗ്രസിന് കേരളത്തില്‍ മുസ്ലീം ലീഗുമായും അസമില്‍ എഐയുഡിഎഫുമായും ഉള്ള സഖ്യം രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടാണെന്ന് ആദിത്യനാഥ് ആരോപിച്ചു.

ഇഡിയുടെ കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണം; അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ് പരിഗണിക്കുന്നത് മാറ്റി

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തി മറുപടി നല്‍കണമെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി എന്‍ഫോഴ്‌സമെന്റെ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടു. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ന്നതിനെ ചോദ്യം ചെയ്ത് ക്രിസ്ത്യന്‍ മിഷേല്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. കേസില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ പതിനൊന്നിലേക്ക് മാറ്റി.

സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നീട്ടി; ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നീട്ടി. തിങ്കളാഴ്ച വരെയാണ് മുന്നറിയിപ്പ് നീട്ടിയത്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജാഗ്രത വേണമെന്നും മുന്‍കരുതലെടുക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒളിക്യാമറ ഓപ്പറേഷനിൽ എം കെ രാഘവന് കുരുക്ക് മുറുകുന്നു; മാെഴിയെടുക്കാൻ പൊലീസ് നോട്ടീസ് നൽകി

ഒളിക്യാമറ ഓപ്പറേഷനില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് കുരുക്ക് മുറുകുന്നു. മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് എം കെ രാഘവന് നോട്ടീസ് നല്‍കി. ജന പ്രാതിനിധ്യ നിയമം 123ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് പൊതു അവധി; പോരിന് 243 സ്ഥാനാര്‍ത്ഥികള്‍; ഏറ്റവും കൂടുതല്‍ വയനാട്ടില്‍

സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആകെ 243 സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 303 പത്രികകളാണ് ലഭിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് വയനാട്ടിലാണ്. 22 സ്ഥാനാര്‍ത്ഥികള്‍. ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്, 21 സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് 17 ഉം കോഴിക്കോട്15 ഉം സ്ഥാനാര്‍ത്ഥികളുണ്ട്.

ഒടുവില്‍ മരണത്തിന് കീഴടങ്ങി; തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരായ ഏഴുവയസുകാരന്‍ മരിച്ചു

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരന്‍ മരിച്ചു. 11.35 ഓടെയാണ് സംഭവം. വെന്റിലേറ്ററില്‍ നിന്നും അല്‍പസമയം മുന്‍പാണ് കുട്ടിയെ മാറ്റിയത്. കുട്ടിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ഭീകരവാദം പ്രശ്നമില്ലെങ്കിൽ സുരക്ഷ വേണ്ടെന്ന് വെക്കാൻ സുഷമ

രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​ശ്നം ഭീ​ക​ര​വാ​ദ​മ​ല്ലെ​ന്നും തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണെ​ന്നു​മു​ള്ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ഹു​ലി​ന് ഭീ​ക​ര​വാ​ദം പ്ര​ശ്ന​മ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കു​ന്ന എ​സ്പി​ജി സു​ര​ക്ഷ വേ​ണ്ടെ​ന്ന് വ​യ്ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ ​സ്വ​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​യിരുന്നു സുഷമയുടെ വിമർശനം.

എംകെ രാഘവനെതിരായ കോഴ ആരോപണം; കളക്ടർ റിപ്പോർട്ട് നൽകി

കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​നെ​തി​രേ ഉ​യ​ർ​ന്ന കോ​ഴ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ, സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. വീഡി​യോ​യി​ലെ ശ​ബ്ദം രാ​ഘ​വ​ന്‍റേ​താ​ണോ​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ങ്കി​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യ്ക്കു പു​റ​മേ ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടിലുള്ളതെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top