എടപ്പാളില്‍ 12 വയസുകാരിക്ക് ക്രൂരമര്‍ദ്ദനം; കുട്ടി ആശുപത്രിയില്‍

എടപ്പാളില്‍ 12 വയസുകാരിക്ക് ക്രൂര മര്‍ദ്ദനം. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശവാസിയാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറയുന്നു.
എടപ്പാള്‍ ആശുപത്രിക്ക് സമീപം ഒരു കെട്ടിടത്തില്‍ നിന്നും ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് ബാലികയ്ക്ക് ക്രൂരമര്‍ദനമേറ്റത്. കുട്ടിക്ക് വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. മര്‍ദനത്തില്‍ നെറ്റിയില്‍ ആഴത്തിലുളള മുറിവുണ്ട്. നെറ്റിയില്‍ നിന്നും ചോരയൊലിക്കുന്ന തരത്തിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആക്രിസാധനം പെറുക്കുന്നത് തടയാന്‍ ശ്രമിച്ചയാളാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. ചാക്കുകൊണ്ട് മറച്ച ഒരു വസ്തു ഉപയോഗിച്ചാണ് മര്‍ദിച്ചത്. ഈ കുട്ടിയൊടൊപ്പം അമ്മയും സഹോദരിയുമുണ്ടായിരുന്നു. അമ്മയ്ക്കും മര്‍ദനമേറ്റിട്ടുണ്ട്. കുട്ടിയുടെയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. മര്‍ദ്ദിച്ച വ്യക്തി രാഷ്ട്രീയ സ്വാധീനമുള്ളയാളാണെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here