നടൻ സത്യനാവാനൊരുങ്ങി ജയസൂര്യ ; നിർമ്മാണം വിജയ് ബാബു

jayasurya to act in sathyan biopic

അനശ്വര നടൻ സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. നടൻ ജയസൂര്യയാണ് സത്യനായി വെള്ളിത്തിരയിൽ എത്തുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് സത്യന്റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നത്.

സത്യന്റെ ജീവിതം സിനിമയാക്കാനുള്ള അവകാശം വിജയ് ബാബു സ്വന്തമാക്കിയതായി സത്യന്റെ മകൻ സതീഷ് സത്യൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിന്റെ ഓഫീഷ്യൽ അനൗൺസ്മെന്റ് ഇതുവരെ നടന്നിട്ടില്ല.

1952ൽ പുറത്തിറങ്ങിയ ആത്മസഖിയാണ് സത്യന്റെ ആദ്യ ചിത്രം. സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങളടക്കം നിരവധി പുരസ്‌ക്കാരം ലഭിച്ച അദ്ദേഹം 1971 ൽ രക്താർബുദത്തെ തുടർന്ന് മരിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം മലയാളിയായ ഫുട്ബോൾ താരം വി.പി സത്യനായത് ജയസൂര്യയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top