Advertisement

ലാലു പ്രസാദ് യാദവിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചു; ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി തേജസ്വി യാദവ്

April 7, 2019
Google News 0 minutes Read

പിതാവും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്.

രോഗബായെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിയുന്ന തന്റെ പിതാവിനെതിരെ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ്  ട്വിറ്ററിലൂടെയുള്ള തേജസ്വി യാദവിന്റെ ആരോപണം.

സര്‍ക്കാറിന്റെ ഏകാധിപത്യമാണ് തനിക്കു നേരം കാണിക്കുന്നതെന്നും ഒരു മകന് പിതാവിനെ കാണാനുള്ള നിയമപരമായ അവകാശമുണ്ടായിട്ടും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും പോലീസ് കാവലില്‍ കഴിയുന്ന പിതാവിന്റെ താമസസ്ഥലം ദിവസവും പരിശോധിച്ച് ബുദ്ധിമുട്ടിക്കുമെന്നും മതിയായ ചികിത്സ സൗകര്യങ്ങള്‍ പിതാവിന് ജയിലില്‍ ലിക്കുന്നില്ലെന്നും തുടരെയുള്ള ട്വിറ്റിലൂടെ തേജസ്വി യാദവ് ട്വിറ്ററിലൂടെ രേഖപ്പെടുത്തി.

നിലവില്‍ കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്‌ ലാലുപ്രസാദ് യാദവ്.  ഈ മാസം പത്തിന് സുപ്രീം കോടതി കേസ് പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here