Advertisement

ഒളിക്യാമറ വിവാദം; എം കെ രാഘവന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

April 7, 2019
0 minutes Read

ഒളിക്യാമറ കോഴയാരോപണ വിവാദത്തില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. അഡീഷണല്‍ ഡിസിപി വാഹിദിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം മൊഴിയെടുക്കുക. ഇന്നലെ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് രാഘവന് നോട്ടീന് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ അദ്ദേഹം ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഘവന്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്.

ഇന്ന് രാവിലെ എം കെ രാഘവന് അരികിലേക്ക് എത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. ഇതിനായി അന്വേഷണ സംഘം ഇന്നലെ തന്നെ തയ്യാറായിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിരുന്നു. എന്നാല്‍ രാവിലെ മൊഴിയെടുക്കാന്‍ വരേണ്ടതില്ലെന്ന് അന്വേഷണ സംഘത്തെ ബന്ധപ്പെട്ട് രാഘവന്‍ അറിയിക്കുകയായിരുന്നു.

മൊഴിയെടുക്കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഡിസിപി വാഹിദ് എം കെ രാഘവന് നോട്ടീസ് നല്‍കിയിരുന്നു. ഇന്നലെ ഉയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 6 മണി വരെയുള്ള സമയത്തിനിടയില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി ഈ കേസുമായി ബന്ധപ്പെട്ട് ആദ്യ വിചാരണയ്ക്ക് തയ്യാറാകണം എന്നു കാണിച്ചായിരുന്നു നോട്ടീസ് നല്‍കിയത്. എന്നാല്‍ കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരമങ്ങളുടെ തിരക്കായിരുന്നതിനാല്‍ രാഘവന്‍ മൊഴി നല്‍കാന്‍ ഹാജരായില്ല. ജന പ്രാതിനിധ്യ നിയമം 123ാം വകുപ്പ് പ്രകാരം രാഘവനെതിരെ കേസെടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് എം കെ രാഘവന്റെ മൊഴിയെടുക്കലിനു ശേഷം സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട ചാനലിന്റെ അധികൃതരുമായും പൊലീസ് ബന്ധപ്പെടും. വീഡിയോയുടെ ഒറിജിനല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ ഉദ്ദ്യോഗസ്ഥരുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top