തിരുവനന്തപുരത്ത് യുവാവിനെ ഇഷ്ടികകൊണ്ട് ഇടിച്ചു കൊന്നു

തിരുവനന്തപുരം വക്കത്തു യുവാവിനെ ഇഷ്ടികകൊണ്ട് ഇടിച്ചു കൊന്നു. കംസന്‍ എന്ന് വിളിക്കുന്ന ബിനു ആണ് മരിച്ചത്. ഇന്നലെ രാത്രി കണ്ണമംഗലം ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയാണ് സംഭവം.
കൊല്ലപ്പെട്ട ബിനു പ്രതിയായ സന്തോഷിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മര്‍ദ്ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് കൊലപാതകതിനു കാരണം എന്നാണ് പൊലീസ് നിഗമനം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ബിനുവിനെ ചിറയിന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയായ സന്തോഷ് കുമാര്‍ പൊലീസ് പിടിയിലായെന്നാണ് സൂചന.
കൊല്ലപ്പെട്ട ബിനുവും അറസ്റ്റിലായ സന്തോഷ് കുമാറും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഒന്നര മാസത്തിനിടെ നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here