ദേശവിരുദ്ധരെ പിന്തുണയ്ക്കുന്ന നയമാണ് മമതയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

”ദേശവിരുദ്ധരെ പിന്തുണയ്ക്കുകയാണ് മമത ബാനര്‍ജി ചെയ്യുന്നത്. നിങ്ങള്‍ അവരില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നാല്‍ അവര്‍ നിങ്ങളെ  ചതിക്കുകയാണ്” എന്ന്   പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാളിലെ കൂച്ച് ബിഹാറില്‍ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ലോക്‌സഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് മമത നടത്തുന്ന പ്രചരണങ്ങളില്‍ നിന്ന് അവരുടെ ഭയം മനസ്സിലാക്കാന്‍ കഴിയുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മമതാ ബാനര്‍ജിയുടെ മുദ്രാവാക്യങ്ങളായ മാതാവ്, മാതൃരാജ്യം, ജനങ്ങള്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ദേശവിരുദ്ധതയെ പിന്‍തുണയ്ക്കുന്ന നയമാണ് മമത ബാനര്‍ജി സ്വീകരിക്കുന്നതെന്നും രാജ്യ വിരുദ്ധരെ പിന്‍തുണയ്ക്കുന്നതിലൂടെ രാജ്യ വിഭജനമാണ് മമത ലക്ഷ്യമിടു്‌നനതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top