ഒരു മണ്ഡലത്തിലെ 5% വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലെ 5% വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഒരു മണ്ഡലത്തിലെ 50ശമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജിയാലാണ് സുപ്രീം കോടതി ഉത്തരവ്.
ഇതനുസരിച്ച് ഒരു ലോക്‌സഭ മണ്ഡലത്തില്‍ ഒരു വിവിപാറ്റ് മെഷീന്‍ എന്നത് 5 ആയി ഉയര്‍ത്തണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. മുന്‍പ് 4124 വിവിപാറ്റ് മെഷീനുകളാണ് രാജ്യമെമ്പാടും ഉപയോഗിച്ചിരുന്നതെങ്കില്‍ ഇനി അത് 20100 ആയി വര്‍ദ്ധിക്കും. എന്നാല്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത് ഒരു മണ്ഡലത്തിലെ ഒരു പോളിങ്ങ് ബൂത്തിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നായിരുന്നു.
എന്നാല്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഈ അഭിപ്രായത്തെ പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അന്‍പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here