Advertisement

കഴിഞ്ഞ അഞ്ചു വർഷത്തെ എൻഡിഎ ഭരണം സുവർണ ലിപികളിൽ എ​ഴു​ത​പ്പെ​ടു​മെ​ന്ന് അ​മി​ത്ഷാ

April 8, 2019
Google News 1 minute Read

എ​ൻ​ഡി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ ഭ​ര​ണം സു​വ​ർ​ണ ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ടു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ. ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2014 പ്ര​തീ​ക്ഷ​യു​ടെ കാ​ല​മാ​ണെ​ങ്കി​ൽ 2019 ആ​ഗ്ര​ഹ​ങ്ങ​ളു​ടെ കാ​ല​മാ​ണെ​ന്നും അ​മി​ത് ​ഷാ കൂ​ട്ടി​ച്ചേ​ർ​ത്തു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി സു​ര​ക്ഷി​ത​മാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​റു കോ​ടി ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മ​റി​ഞ്ഞാ​ണ് പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കി​യ​തെ​ന്നും അ​മി​ത്ഷാ വ്യ​ക്ത​മാ​ക്കി. “സ​ങ്ക​ൽ​പ് പ​ത്ര’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ്ര​ക​ട​ന പ​ത്രി​ക​യാ​ണ് തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​റ​ത്തി​റ​ക്കി​യ​ത്. കൂടാതെ ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തും, കർഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ബിജെപി നൽകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിരുന്ന രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഇത്തവണയും പ്രകടന പത്രികയിൽ ആവർത്തിച്ചിട്ടുണ്ട്.’സങ്കൽപിത് ഭാരത്-സശക്ത് ഭാരത്’ എന്നതാണ് പ്രകടന പത്രികയിലെ മുദ്രാവാക്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here