Advertisement

അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സ് വിടുന്നു; ഇനി ഗോകുലത്തിൽ കളിക്കും

April 8, 2019
Google News 0 minutes Read

മുൻ ഇന്ത്യൻ ദേശീയ താരമായ അനസ് എടത്തൊടിക കേരളാ ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിൻ്റെ മറ്റൊരു സ്വന്തം ക്ലബായ ഗോകുലം കേരള എഫ്സിയിലേക്കാണ് അനസ് കൂടുമാറുന്നത്. കഴിഞ്ഞ സീസണിലാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഡിഫൻഡർമാരിലൊരാളായ അനസ് ബ്ലാസ്റ്റേഴ്സിലെത്തിയത്.

പരിക്കു മൂലം ആദ്യ മത്സരങ്ങളിൽ കളത്തിലിറങ്ങാൻ സാധിക്കാതിരുന്ന അനസ് ആകെ ഒൻപത് കളികളിലാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൂട്ട് കെട്ടിയത്. അടുത്തിടെ ദേശീയ കുപ്പായത്തിൽ നിന്നും വിരമിച്ച അനസ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി വെറും 19 മത്സരങ്ങളിൽ മാത്രം ബൂട്ട് കെട്ടിയ അനസ് ഈ ജനുവരിയിലാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ബഹ്റൈനെതിരെ ഷാർജയിൽ നടന്ന ഏഷ്യാ കപ്പ് അവസാന ഗ്രൂപ്പ് മത്സരത്തിൽ തോറ്റ് ഇന്ത്യ ടൂർണമെൻ്റിൽ നിന്നു പുറത്തായതിനു പിന്നാലെയായിരുന്നു അനസിൻ്റെ പ്രഖ്യാപനം. കരിയറിലുടനീളം പരിക്കുകൾ അലട്ടിയ അനസ് ജിങ്കനൊപ്പം ഇന്ത്യൻ പ്രതിരോധ നിരയെ താങ്ങി നിർത്തിയ കളിക്കാരനായിരുന്നു.

2018ൽ ജംഷഡ്പൂരിൽ നിന്നും ബ്ലാസ്റ്റേഴ്സിലേക്കെത്തുമ്പോൾ ദേശീയ ടീമിലെ പ്രതിരോധ താരങ്ങൾ ഇരുവരും അണി നിരക്കുന്നു എന്നത് ടീമിനു വലിയ മുൻതൂക്കം നൽകിയിരുന്നു. പെരുമയ്ക്കൊത്ത പ്രകടനം കാഴ്ച വെക്കാൻ അനസിനു സാധിച്ചില്ല. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതു പ്രകാരം അനസ് ടീം വിടുകയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്സിന് വലിയ ക്ഷീണമാവുന്നതിൽ സംശയമില്ല.

അതേ സമയം, ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ സീസണിൽ ഈയിടെ ഐലീഗിലെ എറ്റവും മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ബിലാൽ ഖാൻ, രാജ്യത്തെ ഏറ്റവും ഉയരമുള്ള ഗോൾ കീപ്പർ ലോവെർപ്രീത് സിംഗ് എന്നിവരെ ടീമിലെത്തിച്ചു. ജംഷഡ്പൂരിൽ നിന്നും മിഡ്ഫീൽഡർ മരിയോ ആർക്കസ്, കേരള യുവതാരം രാഹുൽ കെപി തുടങ്ങി മികച്ച കളിക്കാരെ ടീമിലെത്തിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here