ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ പോലീസും സി.ആര്‍.പി.എഫും തമ്മില്‍ തര്‍ക്കം

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീടുകളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ മധ്യപ്രദേശ് പോലീസും സി.ആര്‍.പി.എഫും തമ്മില്‍ തര്‍ക്കം.

റെയ്ഡ് നടത്തുന്നതിന് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കിയപ്പോള്‍, തങ്ങളുടെ ജോലി ചെയ്യാന്‍ പോലീസ് അനുവദിക്കുന്നില്ലെന്നും ആക്ഷേപിച്ചെന്നുമാണ് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ ആരോപണം. എന്നാല്‍ സി.ആര്‍.പി.എഫിന്റെ ആരോപണങ്ങളെ തള്ളി മധ്യപ്രദേശ് പോലീസ് രംഗത്തെത്തി.

റെയ്ഡ് നടക്കുന്ന വീട്ടില്‍ നിന്നും വൈദ്യ സഹായം ആവശ്യപ്പെട്ട് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ എത്തിയതെന്നും. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടക്കുന്ന വീടുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധം അറിയിച്ച്് മുന്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ രംഗത്തെത്തി.
കമല്‍നാഥ് മമത ബാനര്‍ജിയെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്നും ഡ്യൂട്ടി ചെയ്യ്തിരുന്ന സി.ആര്‍.പി.എഫ്. ജവാന്മാരെ പോലീസുകാര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ശിവരാജ്സിങ് ചൗഹാന്‍ പറഞ്ഞു. അഴിമതിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top