ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഏപ്രിൽ 15ന്

ലോകകപ്പിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പ്രഖ്യാപനം ഏപ്രിൽ 15ന് നടക്കും. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ക്യാപ്റ്റനായ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാകും ടീം പ്രഖ്യാപനം നടത്തുക.

ലോകകപ്പ് ടീം പ്രഖ്യാപനത്തിനുള്ള അവസാന ദിവസം ഈ മാസം 23 ആണെങ്കിലും അല്പം നേരത്തെ ടീം പ്രഖ്യാപനം നടത്തുക വഴി കളിക്കാർക്ക് മാനസികമായ തയ്യാറെടുപ്പിന് സമയം ലഭിക്കുമെന്ന കണക്കുകൂട്ടലിനെത്തുടർന്നാണ് 15ന് ടീം പ്രഖ്യാപനം നടത്താൻ ബിസിസിഐ തീരുമാനിച്ചത്. കഴിഞ്ഞ ഫെബ്രുവരിൽ 20 കളിക്കാരെ ഷോർട്ട് ലിസ്റ്റ് ചെയ്തിരുന്നുവെന്ന് ഇന്ത്യൻ ടീം മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. ഇതിൽ നിന്നാവും 15 പേരെ തെരഞ്ഞെടുക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top