മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി: മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ പോലീസുകാർ യോഗം ചേരും

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി പ്ര​തി​രോ​ധി​ക്കുന്നതിൻ്റെയും സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി കേ​ര​ള-​ക​ർ​ണാ​ട​ക-​ത​മി​ഴ്നാ​ട് പോ​ലീ​സ്​ സം​യു​ക്ത യോ​ഗം ചേരും. കർണാടകയിലെ ഉഡുപ്പിയിലാണ് യോഗം.

മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും മാ​വോ​യി​സ്റ്റ് വി​രു​ദ്ധ സേ​നാ ത​ല​വ​ന്മാ​രും ര​ഹ​സ്യാ​ന്വോ​ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടുക്കുന്നത്. കേ​ര​ള-ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി മേ​ഖ​ല​യി​ലെ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​വും ക​ല്‍​പ്പ​റ്റ​യി​ലെ മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ല്‍ ​കൊ​ല​യും യോ​ഗം ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാവോയിസ്റ്റ് ഭീഷണി ഏങ്ങനെ നേരിടാമെന്ന കാര്യവും യോഗം വിലയിരുത്തും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായ സാഹചര്യത്തിൽ മണ്ഡലത്തിലെത്തുന്ന വിവിഐപികൾക്ക് കർശന സുരക്ഷയൊരുക്കാനാണ് പോലീസ് തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top