അർജന്റീന കോച്ച് ലയണൽ സ്കലോണിക്ക് വാഹനാപകടം; പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്

അർജൻ്റീന ദേശീയ ടീം കോച്ച് ലയണൽ സ്കലോണിക്ക് വാഹനാപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 10 മണിക്ക് സ്പെയിനിലെ അഗോറ പോർട്ടൽസ് സ്കൂളിനു മുന്നിൽ വെച്ചായിരുന്നു അപകടം. സൈക്കിളിൽ സവാരി നടത്തുകയായിരുന്ന അദ്ദേഹത്തെ ഒരു ഒരു കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. താൻ അദ്ദേഹത്തെ കണ്ടിരുന്നില്ലെന്ന് കാർ ഓടിച്ചിരുന്നയാൾ മൊഴി നൽകിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ സ്കലോണി തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നുവെന്നും അയാൾ പ്രതികരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2018 ഓഗസ്റ്റിലാണ് സ്കലോണിയെ അർജൻ്റീനയുടെ ഇടക്കാല പരിശീലകനായി നിയമിക്കുന്നത്. മുൻ ഡിപ്പോർട്ടിവോ, ലാസിയോ കളിക്കാരനായ ഇദ്ദേഹം അർജൻ്റീനയ്ക്കു വേണ്ടി ഏഴ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top