നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

dileep

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ പ്രതിഭാഗവുമായി ധാരണ ഉണ്ടാക്കിയതായും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.കുറ്റം ചുമത്തുന്നത് മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ നല്‍കിയ അപേക്ഷക്ക് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതീരെ തത്കാലം കുറ്റം ചുമത്തില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ദിലീപിന് ഇടക്കാലത്തേക്കെങ്കിലും ഗുണകരമാവുകയാണ്.

കുറ്റം ചുമത്താന്‍ ഇപ്പോള്‍ വിചാരണ കോടതിയോട് ആവശ്യപ്പെടില്ലെന്നും പ്രതി ഭാഗവും സര്‍ക്കാരും ധാരണയില്‍ എത്തി എന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചത്. ഈ ധാരണ നാളെ വിചാരണ കോടതിയെ അറിയിച്ചു കേസ് മാറ്റിവെക്കണമെന്നു ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാരും പ്രതിഭാഗവും ഉണ്ടാക്കിയ ധാരണ സുപ്രീം കോടതി രേഖപ്പെടുത്തി. കുറ്റം ചുമത്തല്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപെട്ട് ദിലീപ് നല്‍കിയ ഹര്‍ജി മേയ് 1 നു പരിഗണിക്കാനായി കോടതി മാറ്റി വെച്ചിരിക്കുന്നത്. കേസിലെ പ്രധാനപ്പെട്ട തെളിവാണെന്ന് പോലീസ് പറയുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ്. മെമ്മറി കാര്‍ഡ് കിട്ടണമെന്നവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാകുന്നത് വരെ കുറ്റം ചുമത്തരുതെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top