Advertisement

കോഹ്‌ലിയെ മാറ്റി രോഹിതിനെ ഇന്ത്യൻ ക്യാപ്റ്റനാക്കാൻ ആരാധകർ; ട്വിറ്ററിൽ ക്യാമ്പയിൻ

April 9, 2019
Google News 0 minutes Read

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് വിരാട് കോഹ്ലിയെ മാറ്റാൻ ഒരുകൂട്ടം ആരാധകരുടെ അഭ്യർത്ഥന. പകരം രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി ട്വിറ്ററിൽ ക്യാമ്പയിൻ നടക്കുകയാണ്.

ഐപിഎല്ലിൽ തുടർച്ചയായ ആറാം തോൽവി വഴങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ പ്രകടനത്തിൽ കോഹ്ലിയുടെ ക്യാപ്റ്റൻസി ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ക്യാപ്റ്റനെ മാറ്റാനുള്ള ആവശ്യവുമായി ആരാധകർ രംഗത്തെത്തിയത്. സീസണിൽ ആർസിബിയ്ക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ കോഹ്ലിക്ക് കഴിയാത്തത് ക്യാപ്റ്റൻസിയുടെ ഭാരം കൊണ്ടാണെന്ന് ഇവർ പറയുന്നു. ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയാൽ കോഹ്ലിക്ക് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ സാധിക്കുമെന്നും ആരാധകർ പറയുന്നു.

ഇന്ത്യൻ ക്യാപ്റ്റനായും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായും മികച്ച റെക്കോർഡുള്ള ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കിയാൽ കാര്യങ്ങൾ നേരെയാകുമെന്നാണ് ഇവരുടെ അഭിപ്രായം. ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമ്മയുടെ പ്രകടനങ്ങൾ വളരെ മികച്ചതാണ്. വലിയ ഇന്നിംഗ്സുകൾ കളിക്കാൻ ഈ സീസണിൽ സാധിച്ചിട്ടില്ലെങ്കിലും കരുത്തരായ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസ് 136 റൺസ് പ്രതിരോധിച്ചതുൾപ്പെടെയുള്ള മികച്ച നേട്ടങ്ങൾ രോഹിതിൻ്റെ പേരിലുണ്ട്.

പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയിറങ്ങിയ ഇന്ത്യ കഴിഞ്ഞ ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ്മയുടെ നായകത്വത്തിലാണ് കിരീടമുയർത്തിയത്. അതുകൊണ്ട് തന്നെ നായകനെന്ന നിലയിൽ വിരാടിനെക്കാൾ നല്ല പ്രകടനം കാഴ്ച വെക്കാൻ രോഹിതിനു സാധിക്കുമെന്നാണ് ട്വിറ്റററ്റി പറയുന്നത്.

അതേ സമയം, കോഹ്ലിയെ പ്രതിരോധിച്ചു കൊണ്ട് പല പ്രമുഖരും രംഗത്തെത്തി. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര, മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍ തുറ്റങ്ങിയ പലരും കോഹ്ലിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here