ആദിവാസി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; മുന്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കണ്ണൂര്‍ കണ്ണവത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ആള്‍ക്കെതിരെ കേസ്. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരെയാണ് കണ്ണവം പൊലീസ് കേസെടുത്തത്.
പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ മഹേഷിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോളനിയില്‍ തെയ്യത്തിനെത്തിയ മഹേഷ് പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടി പിതാവിനോട് പറഞ്ഞതോടെ നാട്ടുകാര്‍ മഹേഷിനെ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പരിക്കേറ്റ മഹേഷ് തലശേരിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here