ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്നു; എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിടെ റോഡ് ഷോ ഇന്ന്

ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ഘട്ടത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് റോഡ് ഷോ നടത്തും.

രാവിലെ 11.30 ന് ബിജ്‌നോറിലും ഉച്ചക്ക് 2.30ന് സഹാരന്‍പൂരിലും ആണ് റോഡ് ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രണ്ടിടങ്ങളിലും നിശ്ചയിച്ചിരുന്ന റാലികള്‍ മോശം കാലാവസ്ഥ കാരണം റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് റോഡ്‌ഷോകള്‍ നടത്തുന്നത്.

മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കുന്ന 8 മണ്ഡലങ്ങളില്‍ വിശാല സഖ്യത്തിനും ബിജെപിക്കും ഒപ്പം കോണ്‍ഗ്രസ്സ് കടുത്ത മത്സരം കാഴ്ച വെക്കുന്ന മണ്ഡലങ്ങള്‍ ആണ് ബിജ്‌നോറും, സഹാരന്‍പൂരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top