ഇന്ത്യന്‍ സൈനിക ശക്തിക്ക് കൂട്ടായി ധനുഷ് പീരങ്കികള്‍

അതിര്‍ത്തി പ്രദേശത്തെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനു കൂട്ടായി ധനുഷ് പീരങ്കികള്‍.ഇന്ത്യയില്‍ തന്നെ രൂപകല്‍പന ചെയ്തു നിര്‍മ്മിച്ച ധനുഷ് പീരങ്കികള്‍ കഴിഞ്ഞ ദിവസമാണ് സൈന്യത്തിനു കൈമാറിയത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ദീര്‍ഘദൂര പ്രഹരശേഷിയുള്ള ആദ്യ പീരങ്കിയെന്ന പ്രത്യേകതയാണ് ധനുഷ് പീരങ്കികള്‍ക്കുള്ളത്.

ലക്ഷ്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം, പകല്‍- രാത്രി വ്യത്യാസമില്ലാത്ത ഉപയോഗം എന്നിവ ധനുഷിന്റെ പരിഷ്‌കരിച്ച പതിപ്പില്‍ സജ്ജമാണ്.

38 കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളില്‍ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ധനുഷ് പീരങ്കികള്‍. 2020 അവസാനിക്കുമ്പോഴേക്കും 414 ധനുഷ് പീരങ്കികള്‍ സേനയുടെ ഭാഗമാകുമെന്നാണ് ലക്ഷ്യമിടുന്നത്.15 സെക്കന്റില്‍ മൂന്നു റൗണ്ട് വെടിയുതിര്‍ക്കാന്‍ ധനുഷിനു ശേഷിയുണ്ട്. മൂന്നു മിനിറ്റില്‍ 15 റൗണ്ടും 60 മിനിറ്റില്‍ 60 റൗണ്ടുമാണ് ധനുഷിന്റെ പ്രഹരശേഷി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top