‘പിഎം മോദി’ റിലീസ് തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​തം പ​റ​യു​ന്ന ‘പി​എം മോ​ദി’ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​രജി സു​പ്രീം കോ​ട​തി ത​ള്ളി. കേ​സി​ല്‍ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും സി​നി​മ പെ​രു​മാ​റ്റ ച​ട്ട ലം​ഘ​ന​മാ​ണോ എ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ‌് ക​മ്മീ​ഷ​നാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ഇ​ത്ത​രം സി​നി​മ​ക​ൾ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ക്കു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യായിരുന്നു ഹ​രജി. അ​തേ​സ​മ​യം, ഏ​പ്രി​ൽ 11 ന് ​സി​നി​മ റി​ലീ​സ് ചെ​യ്യാ​നാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ തീ​രു​മാ​നം. ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ലേ​ക്കു​ള്ള യാ​ത്ര വ​രെ​യു​ള്ള ജീ​വി​ത​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

23 ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമ പ്രശസ്ത ബോളിവുഡ് സംവിധായകൻ ഒമങ് കുമാറാണ് ഒരുക്കിയിരിക്കുന്നത്. മേരി കോം, സരബ്ജിത് തുടങ്ങിയ മികച്ച സിനിമകൾ സംവിധാനം ചെയ്തയാളാണ് ഒമങ് കുമാർ. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി ആണ് ചിത്രത്തിൽ മോദി ആയി വേഷമിടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top