കുവൈറ്റിൽ സ്വദേശിവത്കരണം ശക്തമായി തുടരുന്നു

കുവൈറ്റിൽ സ്വദേശിവത്കരണം ശക്തമായി തുടരുന്നു. വിദ്യഭ്യാസ മന്ത്രാലയം 176 വിദേശികളെയും, മതകാര്യ മന്ത്രാലയം 220 പേരെയും
സർവ്വീസിൽ നിന്നും പിരിച്ചു വിടുകയാണ്.

കുവൈറ്റ് നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിദ്യഭ്യാസ മന്ത്രാലയത്തിൽ സർവിസിൽ തുടരുന്ന 176 വിദേശികൾക്ക് പിരിച്ചു വിടൽ നോട്ടീസ് നൽകി.

Read Also : കുവൈറ്റിൽ വിദേശികളുടെ താമസ കാലാവധി പരിധി 5 വർഷമായി പരിമിതപ്പെടുത്തുന്നു

ഇവരിൽ 135 പേർ സാമൂഹ്യ പ്രവർത്തനം ലൈബ്രേറിയൻ എന്നീ മേഖലകളിലും, എൻജിനീയേർസ്, അക്കൗണ്ടന്റ്‌സ്, നിയമജ്ഞർ, വിദ്യഭ്യാസ റിസർച്ച് വിഭാഗത്തിലും ജോലി ചെയ്തിരുന്ന വിദേശികളെയാണ് സർവിസിൽ നിന്നും പിരിച്ചു വിടുന്നത്.

അതോടടോപ്പം കുവൈറ്റ് മതകാര്യ മന്ത്രാലയവും 220 പേരെ സർവിസിൽ നിന്നും ഒഴിവാക്കുന്നു. സൂപ്പർവൈസർസ്, മത പഠന അധ്യാപകർ, ആർട്‌സ് ഇൻസ്ട്രക്ടർസ് എന്നീ വിഭാഗത്തിൽ ജോലിയിൽ തുടരുന്നവരെയാണ് പിരിച്ചു വിടുന്നത്. സിവിൽ സർവീസ് കമ്മീഷന്റെ നിയമവും നിയന്ത്രണങ്ങളും കണക്കിലെടുത്താണ് നടപടിയെന്നും വക്താവ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top