തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

2 taken in custody in connection with janaki murder case

തിരുവനന്തപുരം വട്ടപ്പാറയിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ പന്നിയോട് സ്വദേശിയായ സുശീല (65)യെയാണ് ഇന്നു രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. വീട് പുറത്തു നിന്നും പൂട്ടിയിരുന്നതും മൃതദേഹത്തിൽ വസ്ത്രം ഇല്ലായിരുന്നതും ദുരൂഹമാണെന്ന് മകൻ പറയുന്നു. 12 വർഷങ്ങളായി ഇവർ ഒറ്റക്കാണ് താമസം. ഇവർക്ക് രണ്ട് ആൺമക്കളാണുള്ളത്. ഇവരിൽ നിന്നും അകന്നാണിവർ താമസിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവർ ഒരു മകനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.

Read Also : ലോക മനസ്സാക്ഷിയെ മരവിപ്പിച്ച ആറ് കൊലപാതകങ്ങൾ

കഴിഞ്ഞ ദിവസങ്ങളിൽ ഫോണിൽ വിളിച്ചിട്ടുകിട്ടാത്തതിനാൽ ഇന്നു രാവിലെ മകൻ വന്നു പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വട്ടപ്പാറ പോലീസിലറിയിക്കുകയായിരുന്നു. പോലീസെത്തി പൂട്ടുപൊളിച്ചാണ് വീട്ടിനകത്ത് കയറിയത്. ഏകദേശം നാലു ദിവസത്തെ പഴക്കമുള്ള മൃതദേഹം ചീഞ്ഞഴുകിയ നിലയിലായിരുന്നു. വീട്ടമ്മ പീഠനത്തിനിരയായെന്ന സംശയവും പോലീസിനുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസും റൂറൽ ഷാഡോ പോലീസും ചേർന്നാണ് കേസ് അന്വേഷണം നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top