ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തില്‍; സര്‍ക്കാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

dileep

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്താത്തതില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും സുപ്രീം കോടതി സര്‍ക്കാറിനോട് ചോദിച്ചു. കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും ഇതിലിടപെടാന്‍ ആരാണ് സംസ്ഥാന സര്‍ക്കാറിന് അധികാരം നല്‍കിയതെന്നും കോടതി ആരാഞ്ഞു.

Read moreനടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മുന്‍പ് ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിനായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു.
ആ ഘട്ടത്തിലാണ് സിബിഐ അന്വേഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജിയില്‍ വിധി വരും വരെ ദീലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top