ലോക്‌സഭാ തെരഞ്ഞെടുപ്പ്; വയനാട്ടിൽ ഇൻഡോ ടിബറ്റൻ ബോർഡർ സേനയെത്തി

ലോക്സഭ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാൻ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് വയനാട്ടിലെത്തി. 90 പേരടങ്ങുന്ന ഒരു കമ്പനി ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് സംഘമാണ് എത്തിയത്. കോൺഗ്രസിൻറെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി അമേഠിക്ക് പുറമേ വയനാടും മത്സരിക്കാൻ തയ്യാറായതോടെ വയനാട് മണ്ഡലവും അന്താരാഷ്ട്രാ തലത്തിൽ ശ്രദ്ധയാകാർഷിച്ചിരുന്നു.

മാസങ്ങൾക്ക് മുമ്പ് മാവോയിസ്റ്റും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സി പി ജലീലിൽ വയനാട്ടിലെ ഉപവൻ റിസോട്ടിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല പലതവണയായി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട് മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിക്കുന്നത് പതിവാണ്. ഇതിൻറെയടിസ്ഥാനത്തിൽ മണ്ഡലത്തിലെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

Read Also : ഇന്ദിരാഗാന്ധിയടക്കം ദേവീകുളത്ത് വന്നിട്ട് തോറ്റ ചരിത്രമുണ്ട്; അപ്പോ വയനാട്ടില്‍ പാക്കലാമെന്ന് എം എം മണി

മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ലക്കിടി, മീനങ്ങാടി, പുൽപ്പള്ളി, തൊണ്ടർനാട് എന്നിവിടങ്ങളിൽ വിവിധ ദിവസങ്ങളിലായി സേനയുടെ നേതൃത്വത്തിൽ റൂട്ട്മാർച്ച് നടത്തും. പ്രശ്ന ബാധിത പ്രദേശങ്ങളിൽ പൊലീസിൻറെ സഹായത്തോടെ ചെറുസംഘങ്ങളായി തിരിഞ്ഞ് പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ സുരക്ഷിതവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top