കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കും; മോഹന വാഗ്ദാനവുമായി സുരേഷ് ഗോപി

കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനവുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി. ഫെയ്‌സ്ബുക്കിലൂടെയാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം. ഇത് വെറുംവാക്കല്ലെന്നും ചെയ്തിരിക്കുമെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യ ജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂര്‍- എറണാകുളം യാത്രാ ദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

വോട്ടു ചോദിച്ചെത്തിയ സുരേഷ് ഗോപി തൃശൂരിലെ ഒരു വീട്ടില്‍ ചോറു ചോദിച്ചത് തെരഞ്ഞെടുപ്പ് കൗതുകം ഉണര്‍ത്തിയ വാര്‍ത്തയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ പീടികപ്പറമ്പ് അയ്യപ്പന്‍കാവിലായിരുന്നു സുരേഷ്‌ഗോപി അപ്രതീക്ഷിതമായി വീട്ടിലേക്ക് ഊണു ചോദിച്ച് എത്തിയത്. ഭക്ഷണത്തിന് പിന്നാലെ വീടിന്റെ മുറിയില്‍ കട്ടിലില്‍നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടന്നിരുന്ന 80 വയസുള്ള മുത്തശ്ശിയുടെ അരികിലും സ്ഥാനാര്‍ത്ഥി എത്തി. വീട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുത്ത്, വോട്ടു ചെയ്യുമെന്ന ഉറപ്പു നേടിയ ശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.

Read more:വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥിയുടെ അപ്രതീക്ഷിത ചോദ്യം, ‘ഇത്തിരി ചോറു തരാമോ’; അമ്പരന്ന് വീട്ടുകാര്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top