ലാലുപ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് ആധ്യക്ഷനായ ബഞ്ചാണ് പരിഗണിച്ചത്. ജീവപര്യന്തം ശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവ് ഇരുപത്തിനാലു മാസത്തെ ശിക്ഷ അനുഭവിച്ച ത് ഒരു കണക്കായി പരിഗണിച്ച് ജാമ്യം അപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയത്.

ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് സിബിഐ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. ജാമ്യം അനുവദിക്കുന്നതിലൂടെ രാഷ്ട്രീയമായ ഇടപെടലുകളിലൂടെ ജാമ്യം ദുരുപയോഗം ചെയ്യുമെന്നാണ് സിബിഐയുടെ വാദം.
ഇതിനു പുറമേ ജയില്‍ ശിക്ഷയ്ക്കു വിധിച്ചിരിക്കുന്ന ലാലുപ്രസാദ് യാദവ് കഴിഞ്ഞ എട്ടുമാസമായി ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു ദിവസം പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് മൂന്നുകേസുകളിലായി ശിക്ഷ അനുഭവിക്കുന്ന ലാലുപ്രസാദ് യാദവ്, ആരോഗ്യസ്ഥിതി മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ലാലുപ്രസാദ് യാദവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് കോടതി തള്ളിയതിനെത്തുടര്‍ന്നാണ്  സുപ്രീം കോടയില്‍ അപ്പീല്‍ നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top