റഫാലിൽ കേന്ദ്ര സർക്കാരിന്റെ വാദം പൊളിഞ്ഞെന്ന് യെച്ചൂരി

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ സു​പ്രീം​കോ​ട​തി ക്ലീ​ൻ​ചി​റ്റ് ന​ൽ​കി​യെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ദം പൊ​ളി​ഞ്ഞെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. അ​ഴി​മ​തി സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കാ​ൻ സ​മ​യ​മാ​യെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

റ​ഫാ​ൽ യു​ദ്ധ വി​മാ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി ​ഹി​ന്ദു പ​ത്രം പു​റ​ത്തു​വി​ട്ട ര​ഹ​സ്യ​രേ​ഖ​ക​ൾ തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഇ​ന്ന് അ​നു​മ​തി ന​ൽ​കിയിരുന്നു. അതിൻ്റെ പശ്ചാത്തലത്തിനാണ് യെച്ചൂരിയുടെ വിമർശനം.

പ​ത്രം പു​റ​ത്തു​വി​ട്ട രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍, ബി​ജെ​പി മു​ൻ നേ​താ​ക്ക​ളാ​യ യ​ശ്വ​ന്ത് സി​ൻ​ഹ, അ​രു​ണ്‍ ഷൂ​രി എ​ന്നി​വ​രാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​കി​യി​രു​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top