Advertisement

ബിബിസി പുറത്തുവിട്ട പ്രീ-പോൾ സർവേയിൽ ബിജെപിക്ക് ജയം ? [24 Fact Check]

April 11, 2019
Google News 15 minutes Read
24 fact check, bbc, election, bjp

ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. ഉത്തർപ്രദേശ്, ബീഹാർ. ഉത്തരാഖണ്ഡ്, ഛത്തീസ്ഗർ, മഹാരാഷ്ട്ര, ഒഡീഷ, ജമ്മു കാശ്മീർ,  പശ്ചിമ ബംഗാൾ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ വിവിധ മാധ്യമ സ്ഥാപനങ്ങൾ പ്രീ-സർവേ ഫലങ്ങൾ പുറത്തുവിട്ടിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഒരു വ്യാജ സർവേ ഫലവും പ്രചരിക്കുന്നുണ്ട്. ബിബിസിയുടെ പേരിൽ….!

ബിബിസിയുടെ സർവേ ഫലം പ്രകാരം ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ മിച്ച വിജയം ലഭിക്കുമെന്നാണ്. 323 സീറ്റുകൾ ബിജെപി നേടുമെന്നാണ് സർഫേ ഫലത്തിൽ പറയുന്നത്. വാട്ട്‌സാപ്പ് സ്‌ക്രീൻഷോട്ട് രൂപത്തിലാണ് ഈ വ്യാജ സർഫേ ഫലം പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ :

BJP will gain seats and win 2019 Lok Sabha polls says CIA & ISI Survey…*

*CIA* American Spy Agency
*ISI* Pakistan Spy Agency

*BJP-Worst Performance* = 323 Seats.

*BJP-Best Performance* =380 Seats

State. Range
Min/Max
◆Andhrapradesh(25) = 3 to 4
◆Arunachalpradesh(2) = 2 to 2
◆ Assam (14)= 8 to 10.
◆ Bihar(40). = 30 to 35
◆ Chhatisgarh(11) = 6 to 8
◆ Goa (2) = 2/2
◆ Gujarat (26) = 24 to 25
◆ Haryana(10) = 6 to 8
◆ Himachal Pradesh(4) =4 to 4
◆ Jammu&Kashmir(6) = 3 to 3
◆ Jharkhand(14) = 8 to 10
◆ Karnataka(28) = 24 to 25
◆ Kerala(20) = 2 to 3
◆ Madhya Pradesh (29) = 24 to 25
◆ Maharashtra (48) = 36 to 38
◆ Meghalaya(2) = 1 to 1
◆ Mizoram (1) =1
◆ Manipur (2) = 1
◆ Nagaland (1) =1
◆ Orissa (21) = 8 to 10
◆ Punjab (13)= 5 to 6
◆ Rajasthan (25) = 20 to 24
◆ Sikkim (1) = 1
◆ Tamilnadu(39) = 28 to 30
◆ Telangana (17) = 1 to 2
◆ Tripura(2) = 2
◆ Utar Pradesh (80) = 45 to 70
◆ Uttarakhand (5) = 5
◆ West Bengal (42) = 10 to 12
◆ Andaman Nicobar(1) = 1
◆ Chandigarh (1) =1
◆ Dadra NagarHaveli(1) =1
◆ Daman & Diu (1) = 1
◆ Lakhshdweep (1) = 1
◆ Delhi (7) = 6 to 7
◆ Pundicherry(1) =1

*Prime Minister Narendra Modi is by far the most popular leader in the country today*

ബിബിസി പുറത്തുവിട്ടതെന്ന പേരിൽ പ്രചരിക്കുന്ന സർവേ ഫലത്തിൽ സർവേ നടത്തിയിരിക്കുന്നതായി കാണിച്ചിരിക്കുന്നത് യുഎസ് ചാര സംഘടനയായ സിഐഎയും പാക് ചാര സംഘടനയായ ഐഎസ്‌ഐയുമാണ്.

സത്യം ഇതാണ്

സത്യത്തിൽ ഇത്തരത്തിലൊരു സർവേ ഫലം ബിബിസി പുറത്തുവിട്ടിട്ടില്ല. വാട്ട്‌സാപ്പിൽ ബിബിസിയുടെ ഹോം പേജ് ലിങ്കാണ് പേസ്റ്റ് ചെയ്തിരിക്കുന്നത്. ലിങ്കിന് ചുവടെയാണ് ഈ വ്യാജ സർവേ വിവരങ്ങൾ ചേർത്തിരിക്കുന്നത്. ഈ സ്‌ക്രീൻഷോട്ടാണ് ഇപ്പോൾ പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ കാഴ്ച്ചയിൽ ബിബിസിയുടെ വാർത്തയായെ തോന്നു. എന്നാൽ ഹോം പേജ് ലിങ്കാണ് ഇതെന്ന് ശ്രദ്ധിച്ചാൽ മാത്രമേ മനസ്സിലാകൂ. വാട്ട്‌സാപ്പിൽ മാത്രമല്ല, ഫേസ്ബുക്കിലൂടെയും ഈ വ്യാജ സർവേ പ്രചരിക്കുന്നുണ്ട്.

ബിബിസി പറയുന്നത്

ഇതൊരു വ്യാജ സർവേയാണെന്നും ഇത്തരത്തലൊരു സർവേ ഫലം ബിബിസി പുറത്തുവിട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു. മാത്രമല്ല ഇന്ത്യയിൽ  പ്രീ-ഇലക്ഷൻ സർവേ നടത്താറില്ലെന്നും ബിബിസി അറിയിച്ചു.

ഇതിന് മുമ്പും ബിബിസിയുടേതെന്ന പേരിൽ വ്യാജ സർവേ ഫലങ്ങൾ പ്രചരിച്ചിരുന്നു. കർണാടക അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പും, രാജസ്ഥാൻ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പും ഇത്തരത്തിൽ വ്യാജ സർവേകൾ പ്രചരിച്ചിരുന്നു.

ദിനം പ്രതി സോഷ്യൽ മീഡിയയിൽ നിറയുന്നത് നൂറികണക്കിന് വാർത്തകൾ. എന്നാൽ ഇതെല്ലാം സത്യമാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇനി ആ ദൗത്യം ട്വന്റിഫോറിന്. പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യം നിങ്ങൾക്ക് മുന്നിലേക്ക്….24 Fact Check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here