ദളിതനെന്നു പറഞ്ഞ് വോട്ടു ചെയ്യാന്‍ അനുവദിച്ചില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് വോട്ടര്‍; വീഡിയോ

ദളിതനായതിന്റെ പേരില്‍ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയുമായി മധ്യവയസ്‌കനായ വോട്ടര്‍ രംഗത്ത്. കൈരാനയിലെ ദളിത് വോട്ടറാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ അവഹേളിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ അദ്ദേഹം കരഞ്ഞുകൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ശ്യാംലി നയാ ബസാറില്‍ താമസിക്കുന്ന പ്രസാദിനും കുടുംബത്തിനുമാണ് പോളിങ് ബൂത്തില്‍ അവഹേളനം നേരിടേണ്ടി വന്നത്. ബൂത്ത് നമ്പര്‍ 40ല്‍ വോട്ടു ചെയ്യാനായി പോയ തങ്ങളെ ദളിതനായതിന്റെ പേരില്‍ അകത്തു കയറാന്‍ സമ്മതിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ പോളിങിഗിനിടെ സംഘര്‍ഷമുണ്ടായി. ടിഡിപിയും വെഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വൈഎസ്ആര്‍ നേതാവിനാണ് കുത്തേറ്റത്. പോളിങ് സ്‌റ്റേഷനു പുറത്തു വെച്ചുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ട രാജുവാണ് സംഘര്‍ഷത്തെത്തുടര്‍ന്ന് ആക്രമിക്കപ്പെട്ടത്. ടിഡിപി പ്രവര്‍ത്തകര്‍ ജനങ്ങളെ വോട്ടു ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top