Advertisement

ഇമ്രാന്‍ ഖാനുമായി നരേന്ദ്രമോദിക്ക് രഹസ്യധാരണ; വിമര്‍ശനവുമായി അരവിന്ദ് കെജ്‌രിവാള്‍

April 11, 2019
Google News 6 minutes Read

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രഹസ്യധാരണയുണ്ടെന്ന വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രംഗത്ത്. ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്.

കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്: ‘പാക്കിസ്ഥാനും ഇമ്രാന്‍ ഖാനും മോദിയെ പരസ്യമായി പിന്തുണച്ചു കൊണ്ടിരിക്കുകയാണ്. ഇവര്‍ തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പില്‍ മോദിയെ സഹായിക്കാന്‍ വേണ്ടിയാണോ ഫെബ്രുവരി 14 ന് പുല്‍വാമ ആക്രമണം നടത്തി ധീരരായ നാല്‍പത് ജവാന്‍മാരെ പാക്കിസ്ഥാന്‍ കൊന്നതെന്ന് എല്ലാവരും ചോദ്യമുന്നയിക്കുന്നുണ്ട്.’


ഇന്ത്യ പാക് ബന്ധം സമാധാനപരമായ സാഹചര്യത്തില്‍ തുടരണമെങ്കില്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരണമെന്ന് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. കശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിന് കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് ഗുണകരമാവില്ലെന്നും ഇമ്രാഖാന്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

‘പരസ്പരം പഴി ചാരിയും ആഞ്ഞടിച്ചും കളം നിറഞ്ഞ് നേതാക്കള്‍. നേതാക്കളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും അടങ്ങുന്ന പുതിയ തെരഞ്ഞെടുപ്പ് പംക്തി–തെരഞ്ഞെടുപ്പ് വാക്ക്‌പോര്‘

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here