Advertisement

‘ഗൂഗിള്‍ പേയ്‌മെന്റ്’ നോട് വിശദീകരണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി

April 11, 2019
Google News 1 minute Read

ഗൂഗിള്‍ പേയ്‌മെന്റ് ആപ്പായ ജി പേയോട് വിശദീകരണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. റിസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലാതെയാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നത് എന്ന് അഭിജിത്ത് മിശ്ര എന്ന ആള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി ‘ഗൂഗിള്‍ പേ’ യോട് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. ഈ മാസം 29ന് മുന്‍പായി ഈ വിഷയത്തില്‍ വിശദീകരണം നല്‍കനാണ് കോടതി ഉത്തരവ്.

എന്നാല്‍ ആപ്പ് പ്രവര്‍ത്തിക്കുന്നത് യുപിഐ വഴിയാണെന്നും ഇതിന് ലൈസന്‍സിന്റെ ആവശ്യമില്ലെന്നുമാണ് ഗൂഗിളിന്റെ വിശദീകരണം. മാത്രമല്ല, ഇന്ത്യയിലെ നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here