തകരാറിലായ വോട്ടിംഗ് യന്ത്രം സ്ഥാനാർത്ഥി എറിഞ്ഞുടച്ചു

ആന്ധ്രയിൽ ജനസേന സ്ഥാനാർഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു. അനന്ത്പൂർ ജില്ലയിലെ ഗ്യൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാർഥി മധുസൂദനൻ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം തകർത്തത്.
വോട്ടിംഗ് യന്ത്രം തകരാറിലായതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. മാധ്യമങ്ങളെ ഉൾപ്പെടെ പോളിംഗ് ബൂത്തിലേക്ക് വിളിച്ചു വരുത്തിയതിനുശേഷമാണ് വോട്ടിംഗ് യന്ത്രം മധുസുദനൻ എറിഞ്ഞുടച്ചത്.മധുസുദനനെ പോലീസ് അറസ്റ്റു ചെയ്തു.
ആന്ധ്രയിലെ വിവിധ പോളിംഗ് ബൂത്തുകളിലായി നൂറോളം വോട്ടിംഗ് യന്ത്രങ്ങളാണ് തകരാറിലായത്. ഇതോടെ പലയിടങ്ങളിലും വോട്ടെടുപ്പ് വൈകുകയാണ്. 25 ലോക്സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. രാജ്യത്തെ 91 ലോക്സഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here