തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശം പെരുമാറ്റം; മുഖത്തടിച്ച് ഖുശ്ബു ; വീഡിയോ

khushbu slaps man who misbehaved while election rally

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോൺഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ബംഗലൂരുവിലെ ഇന്ദിരനഗറിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്. പ്രചരണ സ്ഥലത്ത് നിന്ന് കാറിൽ കയറി മടങ്ങാനൊരുങ്ങുന്ന ഖുശ്ബുവിനെ ഒരാൾ പിന്നിൽ നിന്ന് കയറിപ്പിടിക്കുന്നതും ഖുശ്ബു തിരിഞ്ഞുവന്ന് അയാളെ അടിക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ശാന്തിനഗർ എം.എൽ.എ എൻ.എ ഹാരിസ്, ബംഗളുരു സെൻട്രലിലെ സ്ഥാനാർത്ഥി റിസ്വാൻ അർഷദ് എന്നിവർക്കൊപ്പം നടന്നുവരികെയാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്. പിന്നിലൂടെ വന്നയാൾ രണ്ട് തവണ തൻറെ ശരീരത്തിൽ സ്പർശിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. ആദ്യം പിടിച്ചുവെങ്കിലും ഖുശ്ബു പ്രതികരിച്ചില്ല. വീണ്ടും പിടിച്ചതോടെയാണ് അവർ അക്രമിയുടെ മുഖത്തടിച്ചത്.

ഈ യുവാവിനെ ഉടൻ തന്നെ പോലീസ് ഇടപെട്ട് നീക്കി. അക്രമി ആരാണെന്ന് അറിയില്ലെന്നും സംഭവം ദൗർഭാഗ്യകരമാണെന്നും സ്ഥാനാർത്ഥി റിസ്വാൻ അർഷദ് പറഞ്ഞു. അതേസമയം പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും യുവാവിനെ താക്കീത് നൽകി വിട്ടയച്ചുവെന്നും ഇന്ദിരാ നഗർ പോലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top