Advertisement

റംസാന്‍ കാലത്ത് യാചനയും ധനസമാഹരണവും അനുവദിക്കില്ല; കര്‍ശന നിബന്ധനകളുമായി കുവൈറ്റ്

April 11, 2019
Google News 0 minutes Read

റംസാന്‍ കാലത്ത യാചനയും ധനസമാഹരണവും അനുവദിക്കില്ല. കര്‍ശന നിബന്ധനകളുമായി കുവൈറ്റ്.
നിബന്ധനകള്‍ക്ക് വിധേയമല്ലാതെ ധനസമാഹരണത്തിലേര്‍പ്പെടുന്ന വിദേശികളെ നാടുകടത്തുമെന്നും തൊഴിലാളികള്‍ യാചനക്കിടെ പിടിക്കപ്പെട്ടാല്‍ സ്‌പോണ്‍സര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിപ്പ് നല്‍കി.

വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങുന്ന സംയുക്ത സമിതിയെ പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കാനാണ് അധികൃതരുടെ തീരുമാനം. പള്ളികള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഇവ കേന്ദ്രീകരിച്ചാവും പരിശോധനകള്‍ നടത്തുക.

ഒരു കുടുംബത്തിലെ പിതാവോ മാതാവോ യാചന നടത്തിയാല്‍ മക്കളുള്‍പ്പെടെ മുഴുവന്‍ പേരെയും നാടുകടത്താനാണ് തീരുമാനം. അനധികൃത ധനസമാഹരണത്തിന് പിടിക്കപ്പെടുന്നത് സ്വദേശിയാണെങ്കില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ശേഷം പ്രോസിക്യൂഷനു വിധേയമാക്കും. മാത്രമല്ല, അംഗീകാരമുള്ള സന്നദ്ധ സംഘടനകള്‍ക്ക് മാത്രമാണ് നിബന്ധനകളോടെ പിരിവിന് നടത്താന്‍ അനുമതി നല്‍കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here