ആലുവയില്‍ വനിത ഡോക്ടറെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു

ആലുവ അത്താണിയിയില്‍ അര്‍ദ്ദ രാത്രി വനിതാ ഡോക്ടറെ പിടിച്ചുവെച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. മോഷണസ്ഥലത്ത്ഉപേക്ഷിച്ച് പോയ മദ്യ കുപ്പി പിന്തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ്ബാറില്‍ നിന്ന് മദ്യം വാങ്ങുന്ന മോഷ്ടാക്കളുടെസിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.

കവര്‍ച്ചക്കാരെ കുറിച്ച് ഒരു തുമ്പും ലഭിക്കാതിരുന്ന പൊലീസിന്റെ അന്വേഷണത്തില്‍ വഴിതിരിവായത് മോഷണം നടന്ന വീടിനടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മദ്യകുപ്പിയാണ്. ഈ മദ്യ കുപ്പിയുടെ ബ്രാന്‍ഡും സീരിയല്‍ നമ്പറും തിരിച്ചറിഞ്ഞ പൊലീസ് മദ്യം വിതരണം ചെയ്ത തൃശൂരിലെ വെയര്‍ ഹൗസിലെത്തി. അവിടെ നിന്നും ഈ സീരിസിലെ മദ്യം കൊണ്ട് പോയ ബാര്‍ കണ്ടെത്തി. സംഭവ ദിവസം രാത്രി ഈ ബാറില്‍ നിന്ന് മദ്യം പൊതിഞ്ഞ് കൊണ്ടുപോയ പ്രതികളെ കണ്ടെത്തുകയും ചെയ്തു.

ബാറില്‍ മദ്യം വാങ്ങി മടങ്ങുന്ന രണ്ട് പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. ഇവര്‍ക്കായി പൊലീസ് സംസ്ഥാനത്ത് വ്യാപകമായി പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി. എല്ലാ ജയിലുകളിലടക്കം ദൃശ്യങ്ങളുമായി പൊലീസ് അനേഷണം നടത്തി.

ഫെബ്രുവരി രണ്ടാം തീയതിയാണ് ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ഗ്രേസ് മാത്യൂസിനെ പൊട്ടിച്ച കുപ്പി കഴുത്തില്‍വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top